Sunday, April 27, 2025

HomeNewsKeralaപടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; എംഎസ് സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; എംഎസ് സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

spot_img
spot_img

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖതെത്തി.  സൗത്ത് ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഈ മദര്‍ഷിപ്പ് നങ്കൂരമിടുന്നത്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ് സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന്റെ ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്..

പരിസ്ഥിതി സൗഹൃദപരമായി നിര്‍മ്മിച്ചിരിക്കുന്ന, വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കപ്പലെന്ന പ്രത്യേകതയ്ക്കും ഉടമയാണ് എംഎസ്സി തുര്‍ക്കി.
399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുള്ള കപ്പലിന് ഏകദേശം 24,346 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments