Sunday, April 27, 2025

HomeNewsKeralaപിറവം ഫൊറോന പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു

പിറവം ഫൊറോന പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു

spot_img
spot_img

പിറവം: വിശുദ്ധ രാജാക്കന്മാരുടെ ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു. ഈ മാസം 11 ന് അവസാനിക്കും. ധ്യാനത്തിന്റെ ഭാഗമായി  എല്ലാ ദിവസവും രാവിലെ ആറു മുതല്‍ 7.30 വരെയും, വൈകുന്നേരം ആറു മുതല്‍ 9.30 വരെ വച നപ്രഘോഷണം ഉൾപ്പെടെ നടക്കും.

 ഹോളി കിoഗ്സ് ക്നാനായ  കത്തോലിക്കാ പള്ളി ഇടവകയിലെ ഒൻപതു വാര്‍ഡുകളും,ഓണക്കൂര്‍ പള്ളിയില്‍ അഞ്ചു വാര്‍ഡുകളിലെ കുടുംബങ്ങളും സെന്റ് മേരീസ് ബേത്തിലെഹേം പള്ളിയില്‍ നാലു വാര്‍ഡുകളിലെ കുടുംബങ്ങങ്ങളുമാണ് പങ്കെടുക്കുക. ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന, ധ്യാനം, മരണാനന്തര ശുശ്രൂഷ, മാമോദിസ, രോഗശാന്തി ശുശ്രൂഷ, പരിഹാര പ്രതിഷ്ഠ എന്നിവയും നടത്തുന്നു. ഏപ്രില്‍ 11 വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാന ധ്യാനം സ്‌നേഹവിരുന്ന് പരിഹാരപ്രദക്ഷിണം എന്നിവ നടക്കും. തുടര്‍ന്ന് ധ്യാന സമാപനത്തില്‍ സമാപന സന്ദേശം കോട്ടയം അതിരൂപത സഹായമെത്രാന്‍  ഗീവര്‍ഗീസ് മാര്‍ അപ്രേം നല്‍കും. പ വികാരി ഫാ. തോമസ് പ്രാലേല്‍ , സഹവികാരി ഫാ. അജില്‍ തടത്തില്‍, ജനറല്‍ കണ്‍വീനര്‍ അലക്‌സ് ആകാശയില്‍, കണ്‍വീനര്‍മാരായ ബേബി പാക്കാട്ടില്‍, സിറിള്‍ പടിക്കപറമ്പില്‍, സിറിള്‍ ചെമ്മനാട്ട് എന്നിവര്‍ നേതൃത്വം വഹിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments