കോഴിക്കോട്: എപ്പോഴും പുകഴ്ത്തല്‍ മാത്രം നടത്തി ഭരണകര്‍ത്താക്കളുള്‍പ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ഓശാന ഞായറാഴ്ച കുരുത്തോല ആശിര്‍വാദത്തിനിടെ നല്കിയ സന്ദേശത്തിലാണ് ആര്‍ച്ച ബിഷപ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഭരണകര്‍ത്താക്കളെ പുകഴ്ത്താനാണ് എല്ലാവരും ശ്രമിക്കുന്നത്.
ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവരെ പുകഴ്ത്തികൊണ്ടിരുന്നാല്‍ അതിന്റെ ഫലമായി അവര്‍ ഒന്നും ചെയ്യാതെ വരും.
ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും വേണം. വിമര്‍ശിക്കാതിരിക്കുമ്പോള്‍ കാര്യങ്ങള്‍ അവര്‍ അറിയില്ല. അധികാരത്തിലിരിക്കുന്നവര്‍ പല കാര്യങ്ങളും അറിയാതെ പോകുമെന്നും ആര്‍ച്ച് ബിഷ്പ കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങള്‍ അറിയിക്കേണ്ട കടമ ഓരോ പൗരന്‍മാര്‍ക്കുമുണ്ട്. ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും ഒരുമയും സാഹോദര്യവും നിറഞ്ഞു നില്ക്കുന്ന നമ്മുടെ ആ ഒരുമ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.