തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ജൂണ്‍ ഒന്നിന് രാവിലെ 11 മണി മുതലായിരിക്കും തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുക. മേയ് 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കാനുള്ള സമയം.
സി.പി.ഐ അംഗവും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപകുമാറാണ് എല്‍.ഡി.എഫിന്റെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത പക്ഷം ചിറ്റയം ഗോപകുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
140 അംഗ കേരളനിയമസഭയില്‍ നിലവില്‍ ഇടതുപക്ഷത്തിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. മുന്‍പ് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എം.ബി രാജേഷ് 96 വോട്ടുകള്‍ നേടി വിജയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിസി വിഷ്ണുനാഥിന് 46 വോട്ടുകളാണ് ലഭിച്ചത്.
M.B.Rajesh – 96
3 LDF and 1 UDF MLAs were absent due to health issues and also being on quaratine
P.C. വിഷ്ണുനാഥ് – 40
R.M.P. (K.K.Rama) vote went to UDF.