തിരുവനന്തപുരം: യു.ഡി.എഫ് ചെയര്‍മാനായി പ്രതീക്ഷ നേതാവ് വി.ഡി സതീശനെ തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് സതീശനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്.
ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന്റേതാണ് തീരുമാനം. ഊര്‍ജസ്വലനായ വി.ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നണിക്ക് മുതല്‍ക്കൂട്ടാവുമെന്ന് കണ്‍വീനര്‍ എം.എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല കഴിഞ്ഞ 5 വര്‍ഷം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് യു.ഡി.എഫ് പ്രാഥമിക വിലയിരുത്തല്‍ നടത്തി. അത്യന്തം ദയനീയമായ പരാജയമെന്ന് വിലയിരുത്താനാകില്ല. പരാജയം വിലയിരുത്താന്‍ നിയമസഭ സമ്മേളനത്തിന് ശേഷം ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചേരും. തിരിച്ചുവരവിന്റെ പാതയൊരുക്കാനാണ് യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.