ഹരിപ്പാട്: നാല് പേരുടെ മരണത്തിനിടയാക്കിയ കരിയിലക്കുളങ്ങര അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരക ആയുധങ്ങളും കണ്ടെത്തി. കാറിലെ യാത്രക്കാരെക്കുറിച്ച് അന്വേഷണം തുടങ്ങി. പരിക്കേറ്റവര്‍ക്ക് സംസാരിക്കാനുള്ള ശേഷിയായിട്ടില്ല.
ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ ചോദ്യം ചെയ്യുമെന്നു പോലീസ്. മരിച്ചവരില്‍ ഒരാളും പരിക്കേറ്റവരില്‍ ഒരാളും കാപ്പ കേസിലെ പ്രതികളാണ്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി കരീലക്കുളങ്ങര പോലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടിയടക്കം നാലു പേരാണ് മരിത്ു. 2 പേര്‍ക്ക് പരിക്കേറ്റു. കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25) ബിലാല്‍ (5), ഉണ്ണിക്കുട്ടന്‍ (20), റിയാസ് (27) എന്നിവരാണ് മരിച്ചത്. അജ്മി (23), അന്‍ഷാദ് (27) എന്നിവര്‍ക്ക് പരിക്കേറ്റു.
കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ അപ്പോള്‍ തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും. കാറില്‍ 6 പേര്‍ ഉണ്ടായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന 2പേര്‍ക്കും പരിക്കുണ്ട്. ആലപ്പുഴ ഭാഗത്തേക്കു മണല്‍ കയറ്റി വന്ന ലോറിയാണ് കാറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരുമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അതിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.