Monday, December 2, 2024

HomeNewsKeralaഭക്ഷ്യവിഷബാധ: കാസര്‍കോട് ചെറുവത്തൂരില്‍ 16കാരി മരിച്ചു; 14 പേര്‍ ചികിത്സയില്‍

ഭക്ഷ്യവിഷബാധ: കാസര്‍കോട് ചെറുവത്തൂരില്‍ 16കാരി മരിച്ചു; 14 പേര്‍ ചികിത്സയില്‍

spot_img
spot_img

ചെറുവത്തൂര്‍: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്.

ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളില്‍ നിരവധി പേരാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞ 29, 30 ദിവസങ്ങളില്‍ ചെറുവത്തൂരിലെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

കൂള്‍ബാര്‍ അടപ്പിച്ചതായി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments