തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് ഇടതു മുന്നണി സ്ഥാനാർത്ഥിയാകും. ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിൻ സെന്ററിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ആണ് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ സ്ഥാനാർത്ഥിയുടെ പേര് വെളിപ്പെടുത്തിയത്.
നേരെത്തെ നിശ്ചയിച്ചിരുന്ന അഡ്വ കെ എസ് അരുൺകുമാറിനെ മാറ്റിയാണ് ഡോ. ജോ ജോസഫ് നെ സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ചത്.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ് ജോ ജോസഫ്. വാഴക്കാല സ്വദേശിയായ ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ”ഹൃദയപൂര്‍വ്വം ഡോക്ടര്‍” എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്