Monday, December 2, 2024

HomeNewsKeralaജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണത്തിൽ ദുഖമുണ്ട്: മാര്‍ പാംപ്ലാനി

ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണത്തിൽ ദുഖമുണ്ട്: മാര്‍ പാംപ്ലാനി

spot_img
spot_img

തലശേരി; തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രചാരണം ആനാവശ്യമാണ്. മതങ്ങള്‍ നോക്കി വ്യക്തികളെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഭാ സ്ഥാനാര്‍ത്ഥിയെന്ന തരത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്താവന നടത്തുന്നതില്‍ സഭയ്ക്ക് ദുഃഖമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന ലിസി ആശുപത്രിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതില്‍ അവിവേകമുണ്ട്.

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments