Monday, December 2, 2024

HomeNewsKerala'കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ലൈനില്‍' പരസ്യവുമായി കെ റെയില്‍

‘കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ലൈനില്‍’ പരസ്യവുമായി കെ റെയില്‍

spot_img
spot_img

തിരുവനന്തപുരം : തൃശൂര്‍ പൂരം കണ്ട് അതിവേIഗം മടങ്ങാം എന്ന പരസ്യവുമായി കെ റെയില്‍. തൃശൂരിലേക്ക് സഞ്ചരിക്കാന്‍ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കുന്ന പോസ്റ്ററാണ് കെ റെയില്‍ പങ്കുവെച്ചിരിക്കുന്നത്.

‘കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ലൈനില്‍’ എന്നാണ് പരസ്യ വാചകം.

തിരുവനന്തപുരത്ത് നിന്ന് 1 മണിക്കൂര്‍ 56 മിനിട്ട് കൊണ്ട് തൃശൂരെത്തും. കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ടും കോഴിക്കോട് നിന്ന് 44 മിനിട്ടുകൊണ്ടും കാസര്‍കോട് നിന്ന് 1 മണിക്കൂര്‍ 58 മിനിട്ട് കൊണ്ടും പൂരനഗരയിലെത്താമെന്നാണ് പരസ്യത്തിലെ അവകാശവാദം.

തിരുവനന്തപുരം- തൃശൂര്‍ 715 രൂപ്ക്ക് എത്താമെന്നും പരസ്യത്തില്‍ പറയുന്നു. കൊച്ചിയില്‍ നിന്ന് തൃശൂരിലെത്താന്‍ 176 രൂപയാണ് ടിക്കറ്റ് നിരക്ക്. പൂരനഗരിയിലേക്ക് കോഴിക്കോട് നിന്ന് 269 രൂപയും കാസര്‍ഗോഡ് നിന്ന് 742 രൂപയുമാണ് നിരക്ക്.

അതേസമയം പരസ്യത്തിന് താഴെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

‘ഇത്രയും കാലം കെ റെയിലില്‍ പോയാണോ പൂരം കണ്ടത്’, ‘ഞങ്ങള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഉണ്ട് കേരളത്തെ നശിപ്പിക്കാന്‍ സമ്മതിക്കില്ല’,’ വന്ദേ ഭാരത് എക്സ്പ്രസ് വരട്ടെ എന്നിട്ട് നോക്കാം’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments