സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു, പ്രണയ വിവാഹമാണ്.
”വരുന്ന മേയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു… എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു… ”എന്ന് ആകാശ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജുന് ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി. ഈ കേസില്‍ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.
സ്വര്‍ണ്ണക്കടത്ത് വിവാദ സമയത്ത് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന് വാര്‍ത്ത സമ്മേളനത്തില്‍ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു.
നേരത്തെ ഡിവൈഎഫ്ഐക്കെതിരേ ആകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതൃത്വം തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അത് തുടര്‍ന്നാല്‍ പരസ്യമായി രംഗത്തെത്തേണ്ടി വരുമെന്നുമായിരുന്നു ആകാശിന്റെ വെല്ലുവിളി.
മേയ് 12ന് വധു ഗൃഹത്തില്‍ വച്ചാണ് വിവാഹം. കണ്ണൂര്‍ സ്വദേശിനിയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.