കൊച്ചി ; രാജ്യത്തെ മികച്ച പത്രപ്രവര്‍ത്തകരിലൊരാളും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രന്‍ (വി പി ആര്‍-98) അന്തരിച്ചു.
എറണാകുളം കാക്കനാട് മാവേലിപുരത്തെ വീട്ടില്‍ ബുധന്‍ രാത്രി എട്ടിനായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച കാക്കനാട് മാവേലിപുരം ശ്മശാനത്തില്‍.
തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂര്‍ ശേഖരന്‍ നായരുടെയും വെട്ടത്ത് രുക്മിണിയമ്മയുടെയും മകനായി 1924 ഏപ്രില്‍ 21ന് തൃശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം.
വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പദവി ഒഴിഞ്ഞാണ് മാതൃഭൂമിയില്‍ എത്തിയത്. കേരള പ്രസ് അക്കാദമി കോഴ്സ് ഡയറക്ടറും 1992ല്‍ ചെയര്‍മാനുമായി.
ഭാര്യ: പരേതയായ ഗൗരി. മകള്‍: ലേഖ (അധ്യാപിക). മരുമകന്‍: ചന്ദ്രശേഖരന്‍ (ഗള്‍ഫില്‍ എന്‍ജിനിയര്‍).