സുപ്രഭാതം സീനിയര്‍ സബ് എഡിറ്റര്‍ യു എച്ച് സിദ്ദീഖ് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശിയാണ്.
കാസര്‍കോട്ടേക്ക് ട്രെയിനില്‍ വരുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവില്‍ KUWJ സംസ്ഥാന കമ്മറ്റി അംഗമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മറ്റിയിലേക്ക് മത്സരിക്കാനിരിക്കുകയായിരുന്നു.