Thursday, December 12, 2024

HomeNewsKeralaഅടുത്ത ആഴ്ച ഹാജരാകണം; മോണ്‍സണ്‍ കേസില്‍ മോഹന്‍ലാലിന് ഇ.ഡിയുടെ നോട്ടീസ്

അടുത്ത ആഴ്ച ഹാജരാകണം; മോണ്‍സണ്‍ കേസില്‍ മോഹന്‍ലാലിന് ഇ.ഡിയുടെ നോട്ടീസ്

spot_img
spot_img

കൊച്ചി: പുരാവസ്തു തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലിനെതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു.

മോന്‍സന്റെ മ്യൂസിയത്തില്‍ പോയത് സംബന്ധിച്ച് വിശദീകരണം തേടാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ അടുത്ത ആഴ്ച ഹാജരാവാനാണ് ഇ.ഡിയുടെ നോട്ടീസ്. മോണ്‍സണ്‍ കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നടന്‍ ബാലയാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴിയിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments