Thursday, December 5, 2024

HomeNewsKeralaകെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലന്ന് ഗതാഗത മന്ത്രി

spot_img
spot_img

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാനജ്‌മെന്റാണ് ശമ്പളം നല്‍കേണ്ടത്. അനാവശ്യമായി സമരം ചെയ്തവരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. അവര്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണട്ടേയെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാക്കിന് വില കല്‍പിക്കാതെ സമരം ചെയ്തിട്ട് യൂണിയനുകള്‍ പരിഹാരത്തിനായി സര്‍ക്കാരിനെ സമീപിക്കുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാന്‍ കഴിയില്ല.

കോവിഡ് കാലത്ത് വാഹനങ്ങള്‍ ഓടാതിരുന്നിട്ടും ശമ്പളം നല്‍കിയത് പിണറായി സര്‍ക്കാരാണ്. ശമ്പളം വൈകുമ്പോള്‍ ജനങ്ങളെ പെരുവഴിയിലാക്കുന്ന നിലപാട് ജീവനക്കാര്‍ അവസാനിപ്പിക്കണമെന്നും ആന്റണി രാജു പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments