പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്ബിന് സമീപം 2 പോലീസ്‌കാരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇവര്‍ വനം വകുപ്പ് കേസിലെ പ്രതികളാണെന്ന് അന്വേഷണ സംഘം അറിയിച്ചു. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്,സജി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാവിലെയാണ് ക്യാമ്ബിനോട് ചേര്‍ന്നുള്ള വയലില്‍ ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്,അശോകന്‍ എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ 2016ല്‍ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടിച്ച കേസുണ്ട്.
പോലീസുകാര്‍ മരിച്ച ദിവസം രാത്രിയിലും ഇവര്‍ പന്നിക്കായി കെണി വെച്ചിരുന്നു. പിറ്റേ ദിവസം രാവിലെ വന്ന് നോക്കിയപ്പോള്‍ രണ്ട് പേര്‍ മരിച്ച് കിടക്കുന്നത് കാണുകയും കെണി എടുത്ത് മാറ്റി സംശയം തോന്നാതിരിക്കാന്‍ മൃതദേഹങ്ങള്‍ മാറ്റിക്കിടത്തിയെന്നുമാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി.