Thursday, December 12, 2024

HomeNewsKeralaതൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു: ജാഗ്രത

തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു: ജാഗ്രത

spot_img
spot_img

തൃശൂര്‍: പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ ഫീവര്‍ തൃശൂരില്‍ സ്ഥിരീകരിച്ചു. തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് രോ​ഗം സ്ഥിരീകരിച്ചത്.

ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രോ​ഗി.

വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണം വരെ സംഭവിക്കാം. ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് ഇത്. ഇതിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകനയോഗം ചേര്‍ന്നു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു.

കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്ബോഴാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. എന്നാല്‍ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാവാതിരിക്കാനും സാധ്യതയുണ്ട്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവയ്ക്കും വഴിവെക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments