Friday, May 16, 2025

HomeNewsKeralaപൂരനഗരിയില്‍ കൗതുകമുണര്‍ത്തി മെസി, കുടമാറ്റം വര്‍ണവിസ്മയമായി

പൂരനഗരിയില്‍ കൗതുകമുണര്‍ത്തി മെസി, കുടമാറ്റം വര്‍ണവിസ്മയമായി

spot_img
spot_img

തൃശൂര്‍: പൂരനഗരിയില്‍ കൗതുകമുണര്‍ത്തി ഫുട്‌ബോള്‍ സൂപ്പര്‍ താരം മെസി. മെസ്സിക്ക് ആശംസയുമായി താരം ലോകകപ്പ് ഉയര്‍ത്തിനില്‍ക്കുന്ന വേറിട്ട കുട ആനപ്പുറത്തുയര്‍ന്നതോടെ ജനം ആര്‍ത്തുവിളിച്ചു. തിരുവമ്പാടി വിഭാഗമാണ് തൃശൂര്‍ പൂരത്തില്‍ മെസ്സിക്കും ഇടം നല്‍കിയത്.

തിങ്ങിനിറഞ്ഞ പൂരനഗരിയില്‍ വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം. വടക്കുംനാഥന് മുന്നില്‍ തെക്കേനടയില്‍ 15 വീതംഗജവീരന്മാര്‍ മുഖാമുഖം നിരന്നുനിന്നാണ് കുടമാറ്റത്തിന് തുടക്കമായത്. വിവിധ വര്‍ണങ്ങളിലും രൂപത്തിലുമുള്ള കുടകള്‍ മത്സരിച്ചുയര്‍ത്തുന്ന കാഴ്ച കാണാന്‍ പതിനായിരങ്ങളാണ് തേക്കിന്‍കാട് മൈതാനിയില്‍ എത്തിയത്. 50ഓളം വീതം കുടകളാണ് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചുയര്‍ത്തിയത്.

ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിച്ചത്. തിരുവമ്പാടിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയെത്തിയത്. നഗരത്തില്‍ സുരക്ഷക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിരുന്നു.

തിങ്കളാഴ്ച പകല്‍പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി -പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments