കൊല്ലം: കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. കൊല്ലം ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്.
കാറുകള്‍ കൂട്ടിയിടിച്ച് കായംകുളം കണ്ടല്ലൂര്‍ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡോ. മിനിയുടെ മരുമകളും ഒന്നര വയസ്സുള്ള ചെറുമകളും പരിക്കേറ്റ് കൊല്ലം സ്വകാര്യമെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരുടേയും പരിക്ക് ഗുരുതരമാണ്.
ഹോമിയോ ഡോക്ടറായ മിനി നെയ്യാറ്റിന്‍കരയില്‍ വെച്ചു നടന്ന ചടങ്ങില്‍ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.
ബൈപ്പാസില്‍ണ്ടായ ബൈക്ക് അപകടത്തില്‍ നെടുമ്ബന സ്വദേശി വി ജി രഞ്ജിത്തും മരിച്ചു. കൊല്ലം കളക്ടറേറ്റ് ജീവനക്കാരനാണ് രഞ്ജിത്ത്. നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന ഓടയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു