ന്യൂഡല്‍ഹി: മുസ്‍ലീം ലീഗ് അടക്കം മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
സമാനമായ ഹര്‍ജി ഡല്‍ഹി ഹൈകോടതിയിയുടെ പരിഗണനയില്‍ ഉണ്ട്. അതുകൊണ്ട് സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
യുപി മുന്‍ ശിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു ഹരജി.
ഹര്‍ജി ചില പാര്‍ട്ടികളെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണെന്ന് ലീഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെ ഹര്‍ജിയില്‍ കക്ഷികളാക്കുന്നില്ലെന്ന ചോദ്യവും ലീഗ് ഉന്നയിച്ചു