Thursday, June 1, 2023

HomeNewsKeralaമുഖ്യമന്ത്രി അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിന്

മുഖ്യമന്ത്രി അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിന്

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയും സംഘവും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നത്. ജൂണ്‍ 13 വരെയാണ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തുക.

12 ാം തീയതി വാഷിംഗ്ടണില്‍ ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചനടത്തും. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികവും യുഎസില്‍‌ നടത്തും. യുഎസില്‍ ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങളാണ് യുഎസ് സന്ദര്‍ശനത്തില്‍ ഉണ്ടാകുക.

19 ന് മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് പോകും. ഏഴ് പേര് അടങ്ങുന്ന സംഘമാണ് ക്യൂബ സന്ദര്‍ശനത്തിലുണ്ടാകുക. ക്യൂബയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മുഖ്യമന്ത്രിയെ അനുഗമിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ക്യൂബ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments