Saturday, April 20, 2024

HomeNewsKeralaവനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

spot_img
spot_img

തൃശൂര്‍ : അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍ . കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്.

ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായിരുന്ന ആതിരയെഏപ്രില്‍ 29നാണ് കാണാതാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അഖിലിനൊപ്പം ആതിര കാറില്‍ കയറി പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്. ഇരുവരും തമ്മില്‍ സാമ്ബത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെറ്റിലപ്പാറ ഭാഗത്ത് വച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. ആതിരയുടെ സ്വര്‍ണം ഉള്‍പ്പെടെ ഇയാള്‍ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതുള്‍പ്പെടെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments