പത്തനംതിട്ട : സി.പി.എം പത്തനംതിട്ട ഏരീയാ സെക്രട്ടറി പി.ആര്‍. പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സി.പി.എം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ആണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടത്. പ്രദീപിന് സാമ്ബത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വൈകിട്ട് മൂന്നിന് ഏരിയാ കമ്മിറ്റിയോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു