സംസ്ഥാനത്തുടനീളം എഐ സൗകര്യമുള്ള ട്രാഫിക് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ഇടപാടുകളില്‍ 100 കോടി രൂപയുടെ അഴിമതി വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശനിയാഴ്ച ആരോപിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെല്‍ട്രോണ്‍ നിശ്ചയിച്ച 151 കോടിയുടെ ടെന്‍ഡര്‍ തുക പദ്ധതിക്ക് ആവശ്യമായ യഥാര്‍ത്ഥ ചെലവിനേക്കാള്‍ വളരെ കൂടുതലാണെന്ന് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു കമ്ബനിയുടെ ചെലവിലെ അപാകതകള്‍ സംസ്ഥാന വ്യവസായ വകുപ്പിനെ അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അവര്‍ മെനക്കെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു