Thursday, March 28, 2024

HomeNewsKeralaഎ ഐ ക്യാമറ: നയാപൈസയുടെ അഴിമതി നടന്നിട്ടില്ലന്ന് എം വി ഗോവിന്ദന്‍

എ ഐ ക്യാമറ: നയാപൈസയുടെ അഴിമതി നടന്നിട്ടില്ലന്ന് എം വി ഗോവിന്ദന്‍

spot_img
spot_img

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുകയും സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് സേഫ് കേരള പദ്ധതി വിപുലമായി ആസൂത്രണം ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പുകമറകള്‍ സൃഷ്ടിക്കകയാണ് ഇവര്‍ ചെയ്യുന്നത്. എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല.


കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഒരു രുപാ പോലും പദ്ധതിക്കായി ചെലവാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് അഴിമതി നടത്തി എന്നുപറയുന്നത്. എല്ലാ ചെലവഴിക്കുന്നത് കെല്‍ട്രാണാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതിലും വിചിത്രമാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് 100 കോടിയുടെ അഴിമതി നടത്തിയെന്നാണ്. മുന്‍ പ്രതിപക്ഷ നേതാവ് പറയുന്നത് 132 കോടിയെന്നാണ്. അവര്‍ രണ്ടും ആദ്യം യോജിപ്പില്‍ എത്തട്ടെയെന്നും ഗോവിന്ദന്‍ പരിഹസിച്ചു. അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നു. അതിനാവശ്യമായ രീതിയില്‍ വലിയ പ്രചാരണത്തിന് മാധ്യമങ്ങള്‍ നിന്നുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നൂറ് ദിനപരിപാടി ജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ യുഡിഎഫും മാധ്യമങ്ങളും വലിയ പ്രചാരവേലയാണ് സംഘടിപ്പിക്കുന്നത്. നൂറ് ദിന പരിപാടിയുടെ വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. എത്രയെത്ര ജനകീയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വനമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാണ്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വലിയ ജനകീയ കൂട്ടായ്മകള്‍ നടക്കുന്നു. അതൊന്നും വാര്‍ത്തയില്‍ ഇടംപിടിക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments