Thursday, June 1, 2023

HomeNewsKeralaഡോ. വന്ദനാ കൊലക്കേസ് പ്രതി റിമാന്റില്‍

ഡോ. വന്ദനാ കൊലക്കേസ് പ്രതി റിമാന്റില്‍

spot_img
spot_img

കൊല്ലം:കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ റിമാന്റ് ചെയ്തു.

കൊട്ടരാക്കര മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതി റിമാന്റ് ചെയ്ത്ത്. 14 ദിവസത്തേക്ക് റിമാന്റ് ചെയതിരിക്കുന്നത്‌. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഇന്ന് വൈകീട്ടാണ് പ്രതിയെ പോലീസ് സംഘം കോടതിയില്‍ ഹാജരാക്കിയത്. അതേ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു.

ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓര്‍ഡിനന്‍സായി ഉടന്‍ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ അത്യാഹിത വിഭാഗം ഒഴിവാക്കി ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിയിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പോലീസ് വൈദ്യ പരിശോധനക്ക് എത്തിച്ച അധ്യാപകന്‍ കൂടിയായ ജി സന്ദീപ്. ഹൗസ് സര്‍ജനായ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായിരുന്നു കൊല്ലപ്പെട്ട ഡോ വന്ദന ദാസ്. നെടുമ്ബന യുപി സ്‌കൂള്‍ അധ്യാപകനാണ് പ്രതി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments