Tuesday, April 16, 2024

HomeNewsKeralaഡോ. വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന് (വ്യാഴം) 11 മണിക്ക്

ഡോ. വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന് (വ്യാഴം) 11 മണിക്ക്

spot_img
spot_img

കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ മൃതദേഹം കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും.

വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ വീട്ടിലെത്തി. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് എന്നിവരും വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments