ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ രംഗത്ത്. ഇന്നലെ ചേര്‍ന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എം പിമാര്‍ മത്സരിക്കണമെന്നാണ് നിര്‍ദ്ദേശം എന്നും സിറ്റിംഗ് എംപിമാര്‍ മത്സരിച്ചില്ലെങ്കില്‍ പരാജയം ഭയന്ന് ആണെന്ന സന്ദേശം നല്‍കും എന്നുമാണ് അദ്ദേഹം പറഞ്ഞത്.
നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനി ഇല്ല എന്നും പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഡേഴ്സ് മീറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെമുരളീധരനും ടി എന്‍പ്രതാപനും പ്രഖ്യാപിച്ചത് വികാര നിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വിഡി സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ഇരു നേതാക്കളും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.