Wednesday, October 4, 2023

HomeNewsKeralaവിദേശ ജോലി തട്ടിപ്പ് ; ട്രാവല്‍സ് ഉടമ അറസ്റ്റില്‍

വിദേശ ജോലി തട്ടിപ്പ് ; ട്രാവല്‍സ് ഉടമ അറസ്റ്റില്‍

spot_img
spot_img

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളെ കബളിപ്പിച്ച സംഭവത്തില്‍ ട്രാവല്‍സ് ഉടമ അറസ്റ്റില്‍.

കായംകുളത്തിന് സമീപമാണ് തട്ടിപ്പ്. നിരവധി യുവാക്കളില്‍ നിന്നു ലക്ഷണക്കിന് രൂപയും പാസ്പോര്‍ട്ടുകളും ഇയാള്‍ തട്ടിയെടുത്തതായാണ് പരാതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്ത് പ്രവര്‍ത്തിക്കുന്ന അനിതാ ട്രാവല്‍സ് ഉടമയായ കണ്ണമംഗലം വില്ലേജില്‍ ഉഷസ് വീട്ടില്‍ കൃഷ്ണകുമാര്‍ (50)ആണ് പിടിയിലായത്. ഇയാള്‍ നിരവധി പേരെ പറ്റിച്ച്‌ പണം തട്ടിയെന്നു പൊലീസ് വ്യക്തമാക്കി.

കൊല്ലം ജില്ലയിലെ വെട്ടിക്കവല സ്വദേശിയായ യുവാവിന് മലേഷ്യയില്‍ സ്റ്റോര്‍ കീപ്പര്‍ ജോലിക്കുള്ള വിസയും ടിക്കറ്റും നല്‍കാമെന്ന് പറഞ്ഞ് 95,000 രൂപ തട്ടിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടരന്വേഷണത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തായി. ഭര്‍ത്താവിന് ജോലി വാഗ്ദാനം നല്‍കി പ്രതികള്‍ കന്യാകുമാരി സ്വദേശിനിയില്‍ നിന്നു 50,000 രൂപ, അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ചൂനാട് സ്വദേശികളായ യുവാക്കളില്‍ നിന്ന് നാല് ലക്ഷം, കൊട്ടാരക്കര വെളിയം സ്വദേശിയില്‍ നിന്നു ഒരു ലക്ഷം രൂപ തട്ടിയതായും തെളിഞ്ഞു.

കൃഷ്ണ കുമാറിന്റെ ഭാര്യ അനിതയാണ് കേസിലെ രണ്ടാം പ്രതി. ട്രാവല്‍സില്‍ വച്ചും ഭാര്യയുടെ പേരിലുള്ള ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖാന്തരവും ആണ് പണമിടപാടുകള്‍. ട്രാവല്‍സിന് ലൈസന്‍സില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഏജന്‍സി നടത്താനോ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനോ ലൈസന്‍സില്ല. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നായി നിരവധി പേരില്‍ നിന്നു പണവും പാസ്പോര്‍ട്ടും ഇത്തരത്തില്‍ തട്ടിയതായി പൊലീസിന് വിവരം ലഭിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments