ശുഭ സൂചന നല്‍കുന്ന തെരെഞ്ഞെടുപ്പാണ് കര്‍ണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ബിജെപി പ്രാധാന്യത്തോടെ കണ്ട തെരെഞ്ഞെടുപ്പാണ്. കര്‍ണാടകയില്‍ എത്തിയ മോദി അരഡസന്‍ ഷോ നടത്തി.പക്ഷെ തോല്‍വി നേരിട്ടു. കണ്ണൂരില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കര്‍ണാടകയില്‍ ബിജെപി തോല്‍വിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിവസം തെക്കേ ഇന്ത്യയില്‍ ഒരിടത്തും ബിജെപി ഇല്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ സര്‍വനാശം സംഭവിക്കും. എന്നാല്‍ ജയിച്ച കോണ്‍ഗ്രസും ചില പാഠങ്ങള്‍ പഠിക്കണം, മുഖ്യമന്ത്രി പറഞ്ഞു.