കോഴിക്കോട്; കൂരാച്ചുണ്ട് നമ്ബികുളത്തിലെ മത്തന്കൊല്ലി വ്യൂ പോയിന്റിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരന്റെ മകൻ രാഹുലാണ്(32) മരിച്ചത്.
കൂരാച്ചുണ്ട് പൊലീസും ഫയര്ഫോഴ്സും നാട്ടുകാരും ചേര്ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഫോട്ടോഗ്രാഫറും സഞ്ചാര പ്രിയനുമായിരുന്നു രാഹുലെന്ന് ബന്ധുക്കൾ പറഞ്ഞു.
അസ്വഭാവിക മരണത്തിന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു.