Tuesday, May 20, 2025

HomeNewsKeralaജോസ് കെ. മാണി യുഡിഎഫിലേക്ക് വരുന്നത് നല്ലതെന്ന് ചെന്നിത്തല

ജോസ് കെ. മാണി യുഡിഎഫിലേക്ക് വരുന്നത് നല്ലതെന്ന് ചെന്നിത്തല

spot_img
spot_img

തൃശൂര്‍: കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്ക് വരുന്നത് നല്ലതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ യുഡിഎഫിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇപ്പോഴും താത്പര്യമുണ്ട്. മധ്യകേരളത്തില്‍ മുന്നണിയുടെ കെട്ടുറപ്പിന് ഇത് ആവശ്യമാണെന്നാണ് കെപിസിസി വിലയിരുത്തല്‍.

എന്നാല്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയ ജോസുമായി കോണ്‍ഗ്രസ് ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല. മധ്യകേരളത്തില്‍ വിവിധ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താന്‍ ബിജെപി നടത്തുന്ന ചരടുവലികള്‍ പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് വന്നാല്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments