Wednesday, May 14, 2025

HomeNewsKeralaമുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പ്രതിഷേധക്കാര്‍ക്കുനേരെ ഓടിച്ചുകയറ്റിയത് വിവാദത്തില്‍

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പ്രതിഷേധക്കാര്‍ക്കുനേരെ ഓടിച്ചുകയറ്റിയത് വിവാദത്തില്‍

spot_img
spot_img

മലപ്പുറം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പ്രതിഷേധക്കാര്‍ക്കുനേരെ ഓടിച്ചുകയറ്റിയത് വിവാദത്തിിലായി. തവനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആണ് അകമ്പടി വാഹനം ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തവനൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷഫീക്ക് കൈമലശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് വാഹനം ഓടിച്ചു കയറ്റുന്നത്. വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമിക്കുന്നുണ്ട്.

പ്രതിഷേധക്കാര്‍ വീണിട്ടും പിന്നെയും എഴുന്നേറ്റ് കരിങ്കൊടി പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന പൊലീസുകാര്‍ ഇവരെ അറസ്റ്റു ചെയ്തു നീക്കി.

മുഖ്യമന്ത്രിയുടെ താനൂര്‍ സന്ദര്‍ശനത്തിന് മുന്‍പ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലാക്കിയിരുന്നു. താനൂര്‍ കാട്ടിലങ്ങാടി ഗവണ്‍മെന്റ് സ്‌കൂള്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരുന്ന സാഹചര്യത്തില്‍ പ്രതിഷേധം ഭയന്നാണ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ചത്. ഉച്ചയ്ക്ക് പാണ്ടിമുറ്റത്ത് വച്ചും നേതാക്കളുടെ വീട്ടില്‍ കയറിയുമാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments