തിരുവനന്തപുരം: വേനല്‍മഴ കുറഞ്ഞതിനാല്‍ ഇടവേളയ്ക്കുശേഷം കേരളം വീണ്ടും ചുട്ടുപൊള്ളുന്നു
ചൊവ്വാഴ്ച കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ താപനില രണ്ടുമുതല്‍ നാല് ഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പുനല്‍കിയിരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ താപസൂചികപ്രകാരം കേരളത്തില്‍ ചിലസ്ഥലങ്ങളില്‍ യഥാര്‍ഥത്തില്‍ അനുഭവപ്പെടുന്ന ചൂട് 46-55 ഡിഗ്രിവരെയാണ്.
താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവുകൂടി (ഹ്യുമിഡിറ്റി) ചേരുന്നതാണ് താപസൂചിക. കേരളത്തില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ 60 ശതമാനത്തിന് മുകളിലാണ് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ്.