Thursday, June 1, 2023

HomeNewsKeralaബസിലെ നഗ്‌നതാ പ്രദര്‍ശനം: യുവതിയുടെ വിഡിയോ ചര്‍ച്ചയാകുന്നു, യുവാവ് റിമാന്‍ഡില്‍

ബസിലെ നഗ്‌നതാ പ്രദര്‍ശനം: യുവതിയുടെ വിഡിയോ ചര്‍ച്ചയാകുന്നു, യുവാവ് റിമാന്‍ഡില്‍

spot_img
spot_img

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂര്‍ സ്വദേശിനി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ ചര്‍ച്ചയാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവില്‍ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.

സിനിമാ പ്രവര്‍ത്തകയായ നന്ദിത ശങ്കരയാണ് ദുരനുഭവം വിവരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേര്‍ കുറിപ്പിടുകയും സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ചൊവ്വാഴ്ചയാണ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ സവാദില്‍നിന്നു നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്. ദേശീയപാതയില്‍ അത്താണിയില്‍ ആണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. സവാദ് അങ്കമാലിയില്‍ നിന്നാണ് ഈ ബസില്‍ കയറിയത്.

സ്ത്രീകള്‍ക്ക് മുന്‍ഗണന ഉള്ള മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടതോടെ യുവാവ് മോശമായി പെരുമാറി തുടങ്ങി. ആദ്യം നന്ദിത കാര്യമാക്കിയില്ല. ഇതോടെ സവാദ് നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയതോടെ നന്ദിത ബഹളം വച്ച് സീറ്റില്‍ നിന്ന് ചാടിയെണീറ്റു.

ഉടനെ സീറ്റില്‍ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടര്‍ കടന്നു പിടിച്ചെങ്കിലും സവാദ് കുതറിയോടി. ഇതോടെ കൂടുതല്‍ യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments