സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. തൃശൂര്‍ സ്വദേശിയായ 76 കാരന്റെ ഫോണ്‍ പോക്കറ്റില്‍ കിടന്ന് കത്തുകയായിരുന്നു.
മരോട്ടിച്ചാല്‍ സ്വദേശിയായ ഏലിയാസാണ് അപകടത്തില്‍ പെട്ടത്. ഇദ്ദേഹം നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവമുണ്ടായത്.
തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ ചായക്കടയില്‍ ഇരിക്കുമ്ബോഴാണ് ഫോണ്‍ പോക്കറ്റില്‍ കിടന്ന് കത്തിയത് . സംഭവ സമയത്ത് ഏലിയാസ് ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചായക്കടയില്‍ ഇരിക്കെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വലിയ ശബ്ദത്തോടെയാണ് ഡിവൈസ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച് എലിയാസിന്റെ വസ്ത്രത്തിലേക്കും തീ ആളിപ്പിടിച്ചിരുന്നു. ഇത് പെട്ടെന്ന് കെടുത്താന്‍ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി