Wednesday, June 7, 2023

HomeNewsKeralaഎസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.7% വിജയം 68,604 ഫുള്‍ എ പ്ലസ്

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.7% വിജയം 68,604 ഫുള്‍ എ പ്ലസ്

spot_img
spot_img

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തില്‍ വന്ന വര്‍ധന. 4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 68,604 പേര്‍. കഴിഞ്ഞതവണ ഇത് 44,363 പേര്‍. ഇത്തവണ ഫോക്കസ് ഏരിയ ഇല്ലാത്തതും ഗ്രേസ് മാര്‍ക്ക് ഉള്ളതും വിജയം കൂട്ടിയെന്നു മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി പ്രൈവറ്റ് വിജയ ശതമാനം66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല കണ്ണൂര്‍. വിജയശതമാനം 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല വയനാട്, വിജയശതമാനം98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. വിജയശതമാനം100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല വയനാട്. വിജയശതമാനം98.41.

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം 4856. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 504പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം97.3). ഗള്‍ഫിലെ നാല് സെന്ററുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയ 289 വിദ്യാര്‍ഥികളില്‍ 283പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം97.92. നാലു സെന്ററുകളില്‍ 100 ശതമാനം വിജയം.

ടിഎച്ച്എസ്എല്‍സിയില്‍ 2914 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2913പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുള്‍ എ പ്ലസ് നേടിയവര്‍288. മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ച സ്‌കൂളുകള്‍: സര്‍ക്കാര്‍ സ്‌കൂള്‍951, എയ്ഡഡ്1291, അണ്‍ എയ്ഡഡ്439. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മേയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാം.

ഫലമറിയാന്‍

www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments