തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് നെല്ലപ്പാറ വളവില്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി.
ഭാഗ്യവശാല്‍ ബസിലുണ്ടായിരുന്നവരും വീട്ടില്‍ ഉറങ്ങിക്കിടന്നവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാലായില്‍ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസ് നെല്ലപ്പാറ വളവില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ബസ് പരസ്യ ബോര്‍ഡിലേക്കും പിന്നിലുള്ള വീട്ടിലേക്കും ഇടിച്ചുകയറുകയായിരുന്നു. 34 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നെല്ലപ്പാറ സ്വദേശി മണി ഗോപിയുടെ വീട്ടിലേക്ക് ബസ് ഇടിക്കുകയായിരുന്നു. വീടിന്റെ ചുമരും ഓല മേഞ്ഞ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു