Tuesday, May 20, 2025

HomeNewsKeralaഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പൊന്നമ്ബലമേട്ടിലേക്ക് പ്രവേശിക്കരുതെന്ന് ഹൈക്കോടതി

ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പൊന്നമ്ബലമേട്ടിലേക്ക് പ്രവേശിക്കരുതെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്ബലമേട്ടിലേക്ക് പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.

പൊന്നമ്ബല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം.

പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു.

ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്ബലമേട്ടില്‍ എത്തിയത്. തമിഴ്നാട്ടില്‍ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്‌ആര്‍ടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്ബലമേട്ടിലെത്തിയത്. സംഘത്തിലുള്ളവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments