Thursday, March 28, 2024

HomeNewsKeralaഒരു എസ്.പിയുടെ രണ്ട് മക്കളും ലഹരിക്ക് അ‌ടിമകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊച്ചി കമീഷണര്‍

ഒരു എസ്.പിയുടെ രണ്ട് മക്കളും ലഹരിക്ക് അ‌ടിമകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊച്ചി കമീഷണര്‍

spot_img
spot_img

കൊച്ചി: ലഹരി ഉപയോഗം പൊലീസുകാരുടെ മക്കള്‍ക്കിടയിലും വ്യാപകമാണെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കെ.സേതുരാമൻ.

ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അ‌ടിമകളായെന്നും അ‌ദ്ദേഹത്തിന്റെ കുടുംബം വലിയ പ്രതിസന്ധിയിലാണെന്നും കമീഷണര്‍ പൊതുവേദിയില്‍ തുറന്നടിച്ചു. അ‌ങ്കമാലിയില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മയക്കുമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പൊലീസ് എങ്ങനെ ഇത് പരിഹരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. അ‌ക്കാര്യത്തില്‍ കാര്യക്ഷമമായി മുന്നോട്ടുപോകണം. തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവര്‍ത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അ‌ടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്തരം നിരവധി കേസുകള്‍ കാണുന്നുണ്ട്.

എല്ലാ റാങ്കിലുമുള്ള പൊലീസുകാരുടെ മക്കളും മയക്കുമരുന്നിന് അ‌ടിമകളാകുന്നുണ്ട്. ഒരു എസ്.പി.യുടെ രണ്ട് ആണ്‍കുട്ടികളും മയക്കുമരുന്നിന് അ‌ടിമയായി. അ‌ത് സഹിക്കാൻ പറ്റാത്ത അ‌വസ്ഥയാണ്. ആ കുടുംബം തന്നെ പ്രതിസന്ധിയിലായി. ഇക്കാര്യം വളരെ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്’ -കെ. സേതുരാമൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments