Thursday, December 7, 2023

HomeNewsKeralaഅരികൊമ്ബന്‍ വീണ്ടും കുമളിക്ക് സമീപമെത്തി

അരികൊമ്ബന്‍ വീണ്ടും കുമളിക്ക് സമീപമെത്തി

spot_img
spot_img

പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്ബൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് എത്തി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.

കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ അരിക്കൊമ്ബൻ എത്തിയിരുന്നു. അരി കൊമ്ബൻ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.

ഇന്നലെയും ജിപിഎസ് കോളറില്‍ നിന്ന് ലഭിച്ച സിഗ്‌നലുകളില്‍ നിന്നാണ് അരിക്കൊമ്ബൻ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. കാടിനുള്ളില്‍ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാല്‍ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments