Friday, October 11, 2024

HomeNewsKeralaസിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പോലീസ്

സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പോലീസ്

spot_img
spot_img

വ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്താന്‍ കാരണം വ്യക്തിവിരോധമെന്ന് മലപ്പുറം എസ് പി സുജിത് ദാസ്.

ഈ മാസം 18 നും 19 നും ഇടയില്‍ ആസൂത്രിതമായാണ് കൊലപാതകം നടന്നത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും ഫര്‍ഹാനയെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എസ് പി. പിടിയിലായ മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും എസ് പി സുജിത് ദാസ്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പിടിയിലായ ആഷിക്കിന് മൃതദേഹം ഉപേക്ഷിച്ചതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എസ് പി സുജിത് ദാസ്.

അതേസമയം ഹോട്ടലില്‍ നിന്നും പണം നഷ്ടമായതാണ് ഷിബിലിയെ പിരിച്ചു വിടാന്‍ കാരണമെന്ന് സിദ്ദിഖിന്റെ സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മുഴുവന്‍ ശമ്ബളവും നല്‍കിയ ശേഷമായിരുന്നു പിരിച്ചു വിടല്‍. വെറും രണ്ടാഴ്ച മാത്രമാണ് ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്തതെന്നും സഹോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments