Friday, June 2, 2023

HomeNewsKeralaവെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്കുള്ള പ്രതിഷേധ മാര്‍ച്ച്‌ നിരോധിച്ച്‌ കളക്ടര്‍

വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്കുള്ള പ്രതിഷേധ മാര്‍ച്ച്‌ നിരോധിച്ച്‌ കളക്ടര്‍

spot_img
spot_img

ആലപ്പുഴഎസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലേക്കുള്ള പ്രതിഷേധ മാര്‍ച്ച്‌ നിരോധിച്ച്‌ ജില്ലാ കളക്ടര്‍.

നേതൃപദവികളില്‍ നിന്ന് ഒഴിയണം എന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധര്‍മവേദിയാണ് പ്രതിഷേധ മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നിരോധനമെന്ന് കളക്ടര്‍ അറിയിച്ചു.

രാവിലെ 10ന് കണിച്ചുകുളങ്ങരയില്‍ നിന്നാണ് മാര്‍ച്ച്‌ പ്രഖ്യപിച്ചത്. മാര്‍ച്ച്‌ പ്രതിരോധിക്കുമെന്ന് എസ്‌എൻഡിപിയും നിലപാടെടുത്തിരുന്നു. പിന്നാലെയാണ് പ്രതിഷേധ മാര്‍ച്ച്‌ നിരോധിച്ച്‌ കളക്ടര്‍ ഉത്തരവിറക്കിയത്.

കണിച്ചുകുളങ്ങര കിഴക്കേക്കവലയില്‍നിന്ന്‌ രാവിലെ 10ന് ചെയര്‍മാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനംചെയ്യുന്ന മാര്‍ച്ച്‌ പ്രൊഫ. എം കെ സാനു ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. സാമ്ബത്തികതട്ടിപ്പിലും ക്രിമിനല്‍ കേസിലും പ്രതിയായ വെള്ളാപ്പള്ളി നടേശൻ യോഗം ജനറല്‍സെക്രട്ടറി സ്ഥാനവും എസ്‌എൻ ട്രസ്‌റ്റ്‌ സെക്രട്ടറി സ്ഥാനവും ഒഴിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതിനിടെ എസ്‌എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിയുടെ വിചാരണ കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments