ശനിയാഴ്ച കമ്ബം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്ബനെ പിടിക്കാനായുളള തമിഴ്‌നാട് വനം വകുപ്പിന്റെ ദൗത്യം നടന്നേക്കില്ല.
അരിക്കൊമ്ബനെ സമീപപ്രദേശങ്ങളിലൊന്നും വനംവകുപ്പിന് കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് രക്ഷാ ദൗത്യത്തിന്റെ പിന്മാറ്റം. ചുരുളിപ്പെട്ടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി ഉള്‍ക്കാട്ടിലേക്ക് ആന പോയതായാണ് വനം വകുപ്പിന്റെ നിഗമനം. ആനയെ ജനവാസമേഖലയില്‍ നിന്ന് മാറ്റാനുള്ള സജ്ജീകരണങ്ങള്‍ വനം വകുപ്പ് നടത്തിയിരുന്നു. കുങ്കിനായകളെയടക്കം കൊണ്ടുവന്ന് അരിക്കൊമ്ബനെ മാറ്റാനായിരുന്നു പദ്ധതി