തിരുവനന്തപുരം: ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.
ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടുകൂടി പ്രതിയെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
മരണത്തിന് മുന്‍പ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസറ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹാഷിം ഖാനെ അറസ്റ്റ് ചെയ്തത്.
മതപഠനശാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ആത്മഹത്യയുടെ കാരണം മാനസികപീഡനമാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരം ലഭിച്ചത്