Saturday, September 14, 2024

HomeNewsKeralaമകന്‍ കാമുകിയെ 10 വര്‍ഷം വീട്ടില്‍ ഒളിപ്പിച്ചത് വിസ്വസിക്കാതെ മാതാപിതാക്കള്‍

മകന്‍ കാമുകിയെ 10 വര്‍ഷം വീട്ടില്‍ ഒളിപ്പിച്ചത് വിസ്വസിക്കാതെ മാതാപിതാക്കള്‍

spot_img
spot_img

പാലക്കാട്: കാമുകിയെ 10 വര്‍ഷം വീട്ടിലെ ഇടുങ്ങിയ മുറിയില്‍ ഒളിപ്പിച്ച് താമസിപ്പിച്ചുവെന്ന യുവാവിന്റെ വാദത്തിന് വഴിത്തിരിവ്. നെന്‍മാറ അയിലൂരില്‍ കാരക്കാട്ട് പറമ്പിലെ റഹ്മാന്‍ (34) അയല്‍വാസിയായ സജിതയെ (28) 10 വര്‍ഷം സ്വന്തം വീട്ടില്‍ വീട്ടുകാര്‍ പോലുമറിയാതെ ഒളിപ്പിച്ച സംഭവം വലിയ സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു.

മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 10 വര്‍ഷം മുമ്പ് കാണാതായ സജിത റഹ്മാനോടൊപ്പമുണ്ടെന്ന് വ്യക്തമായത്.

സജിതയെ രഹസ്യമായി പാര്‍പ്പിച്ചെന്ന് പറയുന്ന വീട്ടിലെ ഇടുങ്ങിയ മുറി

തങ്ങള്‍ പ്രണയത്തിലാണെന്നും പത്ത് വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലിസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇരുവരുടെയും മൊഴികളും സാഹചര്യത്തെളിവുകളും വിശ്വസനീയമാണെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ റഹ്മാന്റെ വാദങ്ങള്‍ മാതാപിതാക്കള്‍ പൂര്‍ണ്ണമായി തള്ളി. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിക്കുന്നതെന്നും മുറിക്കുള്ളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ അറിയുമായിരുന്നുവെന്നും റഹ്മാന്റെ പിതാവ് കരീമും മാതാവ് ആത്തികയും പറഞ്ഞു. സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന ജനലിന്റെ അഴികള്‍ മുറിച്ച് മാറ്റിയത് വെറും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി.

സ്വിച്ചിട്ടാല്‍ ലോക്കാവുന്ന ഓടാമ്പല്‍

മൂന്ന് വര്‍ഷം മുന്‍പ് വീടിന്റെ മേല്‍ക്കൂര പൊളിച്ച് പണിതിരുന്നു. അന്നേ ദിവസം കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും റഹ്മാന്റെ മുറിയില്‍ കയറിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മുറിയില്‍ കട്ടില്‍ പോലും ഉണ്ടായിരുന്നില്ല. ആകെ ഒരു ചെറിയ ടീപോയ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ ചെറിയ ടീപ്പോയ്ക്കുള്ളില്‍ സജിത ഒളിച്ചിരുന്നു എന്ന പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് റഹ്മാന്റെ വീട്ടുകാര്‍ പറയുന്നത്.

സജിതയെ മറ്റൊരിടത്ത് റഹ്മാന്‍ വര്‍ഷങ്ങളോളം താമസിപ്പിച്ചുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. പത്ത് വര്‍ഷക്കാലം മറ്റൊരാള്‍ ശ്വാസം വിടുന്ന ശബ്ദം പോലും കേട്ടിരുന്നില്ല. റഹ്മാന് ഇത്തരത്തില്‍ ഒരു പ്രണയമുണ്ടായിരുന്നുവെങ്കില്‍ തങ്ങള്‍ സമ്മതം നല്‍കുമായിരുന്നുവെന്നും എന്തിനാണ് റഹ്മാന്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും വീട്ടുകാര്‍ വ്യക്തമാക്കി.

അതേസമയം പത്ത് വര്‍ഷവും സ്വന്തം വീട്ടിലെ മുറിക്കുള്ളിലാണ് സജിതയെ ഒഴിച്ചുതാമസിപ്പിച്ചത് എന്ന വാദത്തില്‍ റഹ്മാന്‍ ഉറച്ചുനില്‍ക്കുകയാണ്. പത്ത് വര്‍ഷം മുന്‍പ് 24കാരനായ റഹ്മാന്‍ 18 കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ റഹ്മാനൊപ്പം വീടുവിട്ടിറങ്ങിയ സജിത 2010 ഫെബ്രുവരി മുതല്‍ ആരോരുമറിയാതെ റഹ്മാന്റെ മുറിയില്‍ ജീവിച്ച് വരികയായിരുന്നു.

റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ ചെറിയ വീട്ടീല്‍ ശൗചാലയം പോലുമില്ലാത്ത മുറിയിലായിരുന്നു കഴിഞ്ഞുവന്നത്. സജിതയുടെ തിരോധാനത്തിന് പിന്നാലെ നടന്ന പോലീസ് അന്വേഷണത്തിന്റെ ഭാഗമായി റഹ്മാനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നില്ല.

മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് മുറി പൂട്ടിയായിരുന്നുന്നു ഇലക്ട്രീഷ്യനായ റഹ്മാന്‍ പുറത്തിറങ്ങിയിരുന്നത്. മുറിയിലെ ജനല്‍ പലക നീക്കി പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിരുന്നു. ഇതുവഴിയാണ് ഭക്ഷണം എത്തിച്ചിരുന്നത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ രാത്രി ആരുമറിയാതെ പുറത്തുകടക്കുകയാണ് പതിവെന്നാണ് ഇവര്‍ നെന്മാറ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പത്ത് വര്‍ഷത്തിന് ശേഷം യുവാവ് വീട്ടുകാരെ അറിയിക്കാതെ തന്നെ യുവതിയുമൊത്ത് വാടകവീട്ടിലേക്ക് മാറി താമസിച്ച് വരുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കായി വീട് വിട്ടിറങ്ങിയ റഹ്മാനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 10 വര്‍ഷത്തെ അജ്ഞാതവാസം ഉള്‍പ്പെടെ പുറം ലോകമറിഞ്ഞത്. യുവാവിനെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച യുവാവിന്റെ സഹോദരന്‍ നെന്മാറ കവലയില്‍ വച്ച് കാണുകയായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ടുപേരെയും കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതായാണ് മൊഴി നല്‍കിയതെന്ന് നെന്മാറ പോലീസ് പറയുന്നു. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments