കോട്ടയം: നാസയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വേള്‍ഡ് എഡ്യുക്കേഷണല്‍ ഗ്ലോബ് പ്രോഗ്രാമിലേക്ക് ബ്ലോഗറായി തെരഞ്ഞെടുക്കപ്പെ ലക്ഷ്മി വി നായര്‍ക്ക് സുരേഷ് ഗോപി എം.പിയുടെ സ്‌നേഹ സമ്മാനം. ലക്ഷ്മിയ്ക്ക് അദ്ദേഹം പുതിയ ലാപ്‌ടോപ്പ് വാങ്ങി നല്‍കി. കഴിഞ്ഞ ദിവസം സുഹൃത്തായ ബിജു പുളിക്കകണ്ടത്തിലാണ് സുരേഷ് ഗോപി നല്‍കിയ ലാപ്‌ടോപ്പ് ലക്ഷ്മിയ്ക്ക് കൈമാറിയത്.
പൂഞ്ഞാറിലെ വീട്ടില്‍ എത്തിയായിരുന്നു ലാപ്‌ടോപ്പ് നല്‍കിയത്. ഇതിന് ശേഷം ലാപ്‌ടോപ്പ് വഴി ഓണ്‍ലൈനില്‍ സുരേഷ് ഗോപി ലക്ഷ്മിയുമായും കുടുംബവുമായും സംസാരിച്ചു. ലക്ഷ്മിയുടെ അഭിമാന നേട്ടത്തില്‍ പങ്കാളികളായ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
നാസയുടെ പദ്ധതികളില്‍ ലക്ഷ്മി എങ്ങിനെയാണ് പങ്കാളിയാകുന്നതെന്നും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇതിന് പുറമേ ലക്ഷ്മിയുടെ തുടര്‍ പഠനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. പാപ്പന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനായി വരുമ്പോള്‍ നേരില്‍ കാണാമെന്ന് സുരേഷ് ഗോപി ഉറപ്പും നല്‍കിയിട്ടുണ്ട്.
പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. 112 രാജ്യങ്ങളിലായി നടത്തപ്പെട്ട വേള്‍ഡ് എഡ്യുക്കേഷണല്‍ ഗ്ലോബ് പ്രോഗ്രാമില്‍ ശ്രീലക്ഷ്മിയുള്‍പ്പെടെ 12 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാപസഫിക് മേഖലയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാര്‍ത്ഥിയാണ് ലക്ഷ്മി. ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നിലയിലും ലക്ഷ്മിയുടെ അംഗികാരത്തിന് മാറ്റേറുകയാണ്.