Sunday, March 16, 2025

HomeNewsKeralaനെടുമ്പാശേരി വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

നെടുമ്പാശേരി വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

spot_img
spot_img

കൊച്ചി: യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിന് കൊച്ചി വിമാനത്താവളത്തിന് എസിഐ അന്താരാഷ്ട്ര പുരസ്‌കാരം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റോള്‍ ഓഫ് എക്‌സലന്‍സി പുരസ്‌കാരത്തിനാണ് സിയാല്‍ അര്‍ഹമായത്.

യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ വിലയിരുത്താന്‍ എല്ലാ വര്‍ഷവും എസിഐ സര്‍വേകള്‍ നടത്താറുണ്ട്. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ സിയാല്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എ.സി.ഐ ഡയറക്ടര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു.

പ്രതിവര്‍ഷം അമ്പതുലക്ഷം മുതല്‍ ഒന്നരക്കോടി വരെ യാത്രക്കാര്‍ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തുടര്‍ച്ചയായി അഞ്ചുതവണ സിയാല്‍ എ.സി.ഐയുടെ പുരസ്‌ക്കാരത്തിന് അര്‍ഹമായിരുന്നു.

തുടര്‍ച്ചയായി സേവന നിലവാരം ഉറപ്പാക്കാന്‍ സിയാല്‍ നടത്തുന്ന ശ്രമങ്ങളെ യാത്രക്കാര്‍ അംഗീകരിച്ചിരിക്കുന്നു. യാത്രക്കാര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ പുതിയ നിലവാരം സൃഷ്ടിക്കുന്നതില്‍ സിയാല്‍ മാതൃകാപരമായ സമീപനമാണ് പുലര്‍ത്തുന്നത് പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തില്‍ എ.സി.ഐ ഡയറക്ടര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു.

എ.സി.ഐ യുടെ സേവന നിലവാര സര്‍വേകള്‍ വിമാനത്താവള ജീവനക്കാര്‍ക്ക് തങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ഏറെ സഹായകരമാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐ.എ.എസ് വ്യക്തമാക്കി.

തുടര്‍ച്ചയായി അഞ്ചുവര്‍ഷം സേവന നിലവാരത്തിനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം സിയാലിന് നേടാനായത് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയൊന്നു കൊണ്ടുമാത്രമാണ്. നമ്മുടെ ചെയര്‍മാന്‍ കൂടിയായ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സിയാലിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തോടും സിയാല്‍ കടപ്പെട്ടിരിക്കുന്നു.

യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനമൊരുക്കുന്നതില്‍ സിയാല്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. നിരന്തരം പുതിയ സംവിധാനങ്ങള്‍ ഇതിനായി സിയാല്‍ ഏര്‍പ്പെടുത്തിവരുന്നുണ്ട്. യാത്രക്കാരോടുള്ള സിയാല്‍ പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവത്തിനാണ് ഈ പുരസ്‌ക്കാരം എന്നറിയുന്നത് പ്രചോദനപരമാണ്-സുഹാസ് കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ 9ന് മോണ്‍ട്രിയലില്‍ നടക്കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഗ്ലോബല്‍ സമ്മിറ്റില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments