Friday, September 13, 2024

HomeNewsKeralaപിളര്‍പ്പ്; പാര്‍ട്ടിക്ക് പുതിയ പേര് നിര്‍ദേശിച്ച് മാണി സി കാപ്പന്‍

പിളര്‍പ്പ്; പാര്‍ട്ടിക്ക് പുതിയ പേര് നിര്‍ദേശിച്ച് മാണി സി കാപ്പന്‍

spot_img
spot_img

തിരുവനന്തപുരം: നേതാക്കളുടെ കൊഴിഞ്ഞുപോക്കിനിടയില്‍ പാര്‍ട്ടിക്ക് പുതിയ പേര് നിര്‍ദേശിച്ചിരിക്കുകയാണ് മാണി സി കാപ്പന്‍. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ പേരുകള്‍ കമ്മീഷന് സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഇതില്‍ ഡി.സി.കെ എന്ന ചുരക്കപേര് വരുന്ന ഡൊമോക്രാറ്റിക് കോണ്‍ഗ്രസ് കേരള എന്ന പേരാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹിയറിങ്ങിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാല സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇടതമുന്നണിയുടെ ഭാഗമായിരുന്ന എന്‍.സി.പി പിളര്‍ന്ന് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള അഥവ എന്‍.സി.കെ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ എന്‍.സി.കെക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകരം ലഭിച്ചിരുന്നില്ല.

യു.ഡി.എഫിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍.സി.കെ പാലായില്‍ ഗംഭീര വിജയവും സ്വന്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയെ പരാജയപ്പെടുത്തിയാണ് മാണി സി കാപ്പന്‍ ഇടത് മുന്നണിയോട് പകരം ചോദിച്ചത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ഒരു മാസത്തിന് ശേഷം പാര്‍ട്ടി പിരിച്ചുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഒപ്പം സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 14 ജില്ലകളിലും കമ്മിറ്റികള്‍ കാര്യക്ഷമമാക്കാനാണ് ശ്രമമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം എന്‍.സി.കെ വീണ്ടും പിളര്‍ന്നതാണ് മറ്റൊരു പ്രധാന സംഭവം. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി ദേവദാസ്, നാഷണലിസ്റ്റ് മഹിള കോണ്‍കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നതായി വ്യക്തമാക്കിയത്.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച് കൂടെ വന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടതെന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെടുന്നത്. യു.ഡി.എഫിലേക്ക് വരുമ്പോള്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍ കൂടെ ചേര്‍ന്നത്.

എന്നാല്‍ അതിന് വിപരീതമായ കാര്യം സംഭവിച്ചപ്പോള്‍ മുതല്‍ തന്നെ പാര്‍ട്ടിയില്‍ അപശബ്ദങ്ങളുണ്ടാവാന്‍ തുടങ്ങിയിരുന്നു. പാര്‍ട്ടി വിട്ട എന്‍.സി.കെ നേതാക്കള്‍ എല്‍ഡിഎഫിലുള്ള ഏതെങ്കിലും കക്ഷിയിലേക്ക് മാറണമെന്ന് ലക്ഷ്യം വെച്ചായിരിക്കണം പോയതെന്നും പാലാ എം.എല്‍.എ പറഞ്ഞു.

എന്‍.സി.കെ എന്ന പാര്‍ട്ടി ജൂണ്‍ മുന്നിന് തന്നെ പിരിച്ച് വിട്ടതാണ്. ഇപ്പോള്‍ കടകംപള്ളി സുകു സംസ്ഥാന കണ്‍വീനറും പതിനാല് ജില്ലകളിലെ ജില്ലാ കണ്‍വീനര്‍മാരും മാത്രമാണ് പാര്‍ട്ടിക്ക് ഭാരവാഹികളായുള്ളതെന്നും മാണി സി കാപ്പന്‍ പറയുന്നു. കണ്‍വീനര്‍മാരുടെ നേതൃയോഗം ഇന്ന് ചേര്‍ന്നു. യു.ഡി.എഫുമായി ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്.

ഇതുപ്രകാരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വിവിധ പരിപാടികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേതാക്കളുടെ ഒരു ടീം കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ യാത്രചെയ്യും. എന്‍.സി.പിയില്‍ നിന്നും മറ്റ് പല പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments