Monday, October 7, 2024

HomeNewsKerala'ആള്‍ക്കൂട്ട'ക്കമ്മറ്റിയുമായി ജോസഫ്: ജനറല്‍ സെക്രട്ടറിമാര്‍ 55

‘ആള്‍ക്കൂട്ട’ക്കമ്മറ്റിയുമായി ജോസഫ്: ജനറല്‍ സെക്രട്ടറിമാര്‍ 55

spot_img
spot_img

കോട്ടയം: കെ.പി.സി.സി പുനസംഘടനയില്‍ ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയെങ്കിലും കേരള കോണ്‍ഗ്രസില്‍ ജംബോ കമ്മിറ്റികള്‍ തുടരും.

പി.ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പി.സി തോമസ് വര്‍ക്കിംഗ് ചെയര്‍മാനും ആയിട്ടുള്ള കേരള കോണ്‍ഗ്രസില്‍ ഒരു എക്‌സിക്യൂട്ടീവ് ചെയര്‍മാനും മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍ക്കും പുറമേയാണ് 14 വൈസ് ചെയര്‍മാന്‍ന്മാരെ കൂടി പാര്‍ട്ടിയെ ശക്തമാക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

14 വൈസ് ചെയര്‍മാന്‍മാരില്‍ മൂന്ന് പേര്‍ പത്തനംതിട്ടയിലെ നേതാക്കളാണ്. 55 ജനറല്‍ സെക്രട്ടറിമാരെയാണ് തെരഞ്ഞെടുത്തത്. കത്ത്, വാട്‌സ്ആപ്പ് വഴിയാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍ പദവി കിട്ടിയ കാര്യം അറിഞ്ഞത്.

മുന്‍ എം.പി എം.പി ജോയി എബ്രഹാമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. നേരത്തെ ജംബോ കമ്മിറ്റികള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയ നേതാവാണ് അദ്ദേഹം.

പ്രതിഷേധം ശക്തമായതോടെ അന്ന് ജനറല്‍ സെക്രട്ടറിമാരെ 68 ല്‍ നിന്നും 25 ആയി വെട്ടിചുരുക്കിയിരുന്നു. എന്നാല്‍ നിലവിലെ പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുമെന്നത് നേതാക്കളുടെ അതൃപ്തി കാരണമായേക്കുമെന്നതിനാലാണ് തീരുമാനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments